എട്ട് മാസം പ്രായമായ പെണ്‍കുട്ടിയെ 28 വയസ്സുകാരനായ ബന്ധു പീഡിപ്പിച്ചു

Posted on: January 30, 2018 11:04 am | Last updated: January 30, 2018 at 12:11 pm
SHARE

ന്യൂഡല്‍ഹി: എട്ട് മാസം പ്രായമായ പെണ്‍കുട്ടിയെ 28 വയസ്സുകാരനായ ബന്ധു പീഡിപ്പിച്ചു. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഷകൂര്‍ ബസ്തിയിലാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സ്വകാര്യ ഭാഗങ്ങളില്‍ പരുക്കേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ഞായറാഴ്ചയാണ് സംഭവം.

ജോലിക്കായി പുറത്തുപോയ മാതാവ് തിരിച്ചെത്തിയപ്പോള്‍ ചോരയില്‍ കുളിച്ച് നില്‍ക്കുന്ന കുട്ടിയെയാണ് കണ്ടത്. മാതാവില്ലാത്ത തക്കം നോക്കി കുട്ടിയെ കളിക്കാന്‍ കൂട്ടിക്കൊണ്ടുപോയ പ്രതി ക്രൂരത കാട്ടുകയായിരുന്നു. കുട്ടി അബോധാവസ്ഥയിലായതോടെ ഭയന്ന പ്രതി സ്ഥലം വിടുകയും ചെയ്തു. പ്രതിയെ പിന്നീട് പോലീസ് പിടികൂടി. ഇയാള്‍ക്ക് എതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.