അണ്ടര്‍ 19 ലോകകപ്പ്: പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

Posted on: January 30, 2018 10:53 am | Last updated: January 30, 2018 at 12:28 pm

ക്രൈസ്റ്റ്ചര്‍ച്ച്: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലില്‍ പാക്കിസ്ഥാനെ നിലംപരിശാക്കി ഇന്ത്യ ഫൈനലില്‍ കടന്നു. പാക്കിസ്ഥാനെ 203 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ കരുത്തുറ്റ വിജയം സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 273 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാന്‍ 29.3 ഓവറില്‍ 69 റണ്‍സിന് എല്ലാവരും പുറത്തായി. ഫൈനലില്‍ ആസ്‌ത്രേലിയയാണ് ഇന്ത്യയുടെ എതിരാളി.