കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രശ്‌നം ഉടന്‍ പരിഹരിക്കും: മുഖ്യമന്ത്രി

Posted on: January 30, 2018 10:48 am | Last updated: January 30, 2018 at 12:00 pm

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി പെന്‍ഷന്‍കാരുടെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. പെന്‍ഷന്‍ പൂര്‍ണമായും കൊടുത്തുതീര്‍ക്കാന്‍ നടപടി സ്വീകരിക്കുമെന്നും പെന്‍ഷന്‍കാരോട് സര്‍ക്കാറിന് പ്രതിബദ്ധതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജീവനക്കാരുടെ പെന്‍ഷന്‍ നല്‍കുന്നതിന് കെഎസ്ആര്‍ടിസിയെ പ്രാപ്തരാക്കും. സാമ്പത്തിക പ്രതിസന്ധികള്‍ മൂലം ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം, മുഖ്യമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പെന്‍ഷന്‍ എന്ന് നല്‍കുമെന്ന് മുഖ്യമന്ത്രി പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.