എ.കെ ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന് എന്‍സിപി ദേശീയ നേതൃത്വം

Posted on: January 29, 2018 7:57 pm | Last updated: January 30, 2018 at 11:12 am

ന്യൂഡല്‍ഹി: എ.കെ ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന് എന്‍സിപി ദേശീയ നേതൃത്വം. ഇക്കാര്യം ഉന്നയിച്ച് നാളെ(ചൊവ്വാഴ്ച) മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കും. എത്രയും വേഗം ശശീന്ദ്രന്‍ മന്ത്രിസഭയില്‍ തിരികെ എത്തണമെന്നും എന്‍സിപി ആവശ്യപ്പെട്ടു.

ഡല്‍ഹിയില്‍ ചേര്‍ന്ന എന്‍സിപി നേതൃയോഗത്തിന്റേതാണ് തീരുമാനം. ഫോണ്‍കെണികേസില്‍ കുറ്റവിമുക്തനായ എ.കെ ശശീന്ദ്രന്റെ മന്ത്രിസഭാ പുനഃപ്രവേശനം സംബന്ധിച്ചാണ് സംസ്ഥാന നേതാക്കള്‍ ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയത്.

ഫോണ്‍ കെണി കേസില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ശശീന്ദ്രനെ തിരുവനന്തപുരം സി.ജെ.എം കോടതി കുറ്റമുക്തനാക്കിയത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 26നാണ് മംഗളം ചാനല്‍ ഒരുക്കിയ ഫോണ്‍ കെണിയില്‍പെട്ടാണ് എ.കെ ശശീന്ദ്രന്‍ ഗതാഗത മന്ത്രിസ്ഥാനം രാജിവെച്ചത്.