ഗോരക്ഷാ ആക്രമങ്ങളില്‍ നടപടിയില്ല;മൂന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കോടതിയലക്ഷ്യ നോട്ടീസ്

  • പൊതുപ്രവര്‍ത്തകനായ തുഷാര്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നടപടി.
Posted on: January 29, 2018 7:48 pm | Last updated: January 30, 2018 at 11:06 am

ന്യൂഡല്‍ഹി: ഗോസംരക്ഷണത്തിന്റെ പേരില്‍ ക്രൂരമായ അതിക്രമങ്ങള്‍ തുടരുന്ന മൂന്ന് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്. ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങള്‍ക്കാണ് കോടതി നോട്ടീസയച്ചത്. ഈ മൂന്ന് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ മറുപടി നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. പൊതുപ്രവര്‍ത്തകനായ തുഷാര്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നടപടി.

ഗോസംരക്ഷകരുടെ അതിക്രമം അവസാനിപ്പിക്കാന്‍ എല്ലാ ജില്ലകളിലും നോഡല്‍ ഓഫീസറെ നിയോഗിക്കണം തുടങ്ങി നിര്‍ദേശങ്ങള്‍ സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, മൂന്ന് സംസ്ഥാനങ്ങളും അതിക്രമം തടയുന്നതില്‍ പരാജയപ്പെട്ടുവെന്ന് ഹര്‍ജിക്കാരന്‍ തുഷാര്‍ ഗാന്ധി ആരോപിച്ചു. ഇതേ തുടര്‍ന്നാണ് സുപ്രീംകോടതിയുടെ നടപടി.