ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ മോതിരം ഷാര്‍ജ സഹാറ സെന്ററില്‍

Posted on: January 29, 2018 6:03 pm | Last updated: January 29, 2018 at 6:03 pm
SHARE

ദുബൈ: സ്വര്‍ണാഭരണ ആരാധകര്‍ക്കു ആശ്ചര്യം പകരുന്ന പുതു വാര്‍ത്തയുമായി സഹാറ സെന്റര്‍. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ മോതിരം അവതരിപ്പിച്ചാണ് സഹാറ സെന്റര്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്.

ആരാധകരുടെ ഹൃദയം കവരുന്ന ഈ മോതിരത്തിന് 1.1 കോടി ദിര്‍ഹം വില മതിക്കുന്നതാണ്. 21 കാരറ്റിലുള്ള സ്വര്‍ണ മോതിരം ഇതിനോടകം ഗിന്നസ് ബുക്കില്‍ ഇടം നേടിയിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

64 കിലോ ഗ്രാം തൂക്കം വരുന്ന മോതിരത്തില്‍ 5.1 കിലോഗ്രാം അമൂല്യ കല്ലുകളും ഡയമണ്ടുകളും പതിച്ചിട്ടുണ്ട്. 45 ദിവസം കൊണ്ട് 55 സ്വര്‍ണ പണിക്കാര്‍ പണികഴിപ്പിച്ചതാണ് ഈ അത്ഭുത മോതിരം.