മരണാനന്തര ചടങ്ങുകള്‍ക്ക് അകമ്പടിയേകാന്‍ ഷാര്‍ജ പോലീസ്

Posted on: January 29, 2018 4:57 pm | Last updated: January 29, 2018 at 5:58 pm
SHARE

ഷാര്‍ജ: മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോകുന്ന യാത്രകള്‍ക്ക് അകമ്പടി നല്‍കാന്‍ ഷാര്‍ജ പോലീസ് പദ്ധതിയിടുന്നു.
കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചതാണിക്കാര്യം. ചടങ്ങുകള്‍ നടക്കുന്ന ഖബര്‍സ്ഥാനു സമീപവും പോലീസ് പട്രോള്‍ വാഹനങ്ങള്‍ അകമ്പടിയേകും. സമീപത്തെ ഗതാഗത സ്തംഭനം ഒഴിവാക്കുന്നതിനാണ് അകമ്പടി ഒരുക്കുന്നതെന്ന് ഷാര്‍ജ പോലീസ് ജനറല്‍ ഡയറക്ടറേറ്റ് വ്യക്തമാക്കി.
ജനങ്ങള്‍ക്ക് കൂടുതല്‍ മികച്ച സേവനങ്ങള്‍ ഒരുക്കുന്നതിന് വിവിധ നഗരസഭകളുമായി സഹകരിച്ചു സേവനങ്ങള്‍ ഏകോപിപ്പിക്കും.

അനുശോചനങ്ങള്‍ എന്ന് എഴുതിയ പ്രത്യേക പോസ്റ്റര്‍ പതിച്ച പോലീസ് വാഹനങ്ങളാണ് ഗതാഗതം നിയന്ത്രിക്കുകയെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here