ടി.പി സെന്‍കുമാറിനെതിരെ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി

Posted on: January 29, 2018 5:27 pm | Last updated: January 29, 2018 at 7:57 pm

ന്യൂഡല്‍ഹി: മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനെതിരെ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി. ടി.പി സെന്‍കുമാര്‍ അവധിക്കായി വ്യാജ മെഡിക്കല്‍ ബില്‍ ഹാജരാക്കിയെന്നായിരുന്നു പരാതി. ഇക്കാര്യത്തിലെ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെക്കുകയായിരുന്നു.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച സി പി എം നേതാവിന് 25000 രൂപ പിഴയും കോടതി വിധിച്ചു.

2016 ജൂണ്‍ മാസം മുതല്‍ പത്ത് മാസം അവധിയെടുത്ത് വ്യാജരേഖകള്‍ ചമച്ച് ശമ്പളവും ആനുകൂല്യവും ടിപി സെന്‍കുമാര്‍ നേടിയെന്നായിരുന്നു പരാതി. ഈ കേസില്‍ വിജിലന്‍സ് നേരത്തെ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. തുടര്‍ന്ന് ഹൈക്കോടതി വിജിലന്‍സ് കോടതിയുടെ തീരുമാനം റദ്ദ് ആക്കുകയായിരുന്നു.