മോഹന്‍ലാലിനും പിടി ഉഷയ്ക്കും കാലിക്കറ്റ് സര്‍വകലാശാലയുടെ ഡിലിറ്റ് ബിരുദം

Posted on: January 29, 2018 3:55 pm | Last updated: January 29, 2018 at 5:31 pm

കോഴിക്കോട്: സിനിമാതാരം മോഹന്‍ലാലിനെയും കായിക രംഗത്ത് രാഷ്!ട്രത്തിന്റെ അഭിമാനമായി മാറിയ പി.ടി ഉഷയെയും കാലിക്കറ്റ് സര്‍വകാലാശാല ഡിലിറ്റ് ബിരുദം നല്‍കി ആദരിച്ചു.

സര്‍കലാശാല ക്യാമ്പസില്‍ പ്രത്യേകം തയ്യാറാക്കിയ ഡിലിറ്റ് പവലിയനില്‍ സര്‍വകലാശാല ചാന്‍സ ലര്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഇരുവര്‍ക്കും ബിരുദം സമ്മാനിച്ചു.
പ്രോ. ചാന്‍സ്‌ലര്‍ കൂടിയായ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും ചടങ്ങില്‍ പങ്കെടുത്തു.

കോഴിക്കോട് സ്വന്തം നഗരമാണെന്നും സിനിമ ഏകാംഗ കലയല്ലെന്നും ഒരുപാട് പേരുടെ പരിശ്രമത്തിന്റെ ഫലമാണെന്നും അംഗീകാരം സ്വീകരിച്ചുകൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു. സ്വന്തം നഗരത്തില്‍ നിന്ന് അംഗീകാരം ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും പിടി ഉഷ പറഞ്ഞു.