വളര്‍ച്ചാ നിരക്ക് 7.5 ശതമാനമായി വര്‍ധിക്കുമെന്ന് സാമ്പത്തിക സര്‍വേ

Posted on: January 29, 2018 1:03 pm | Last updated: January 29, 2018 at 7:49 pm

ന്യൂഡല്‍ഹി: 2018-19ല്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച 7.5 ശതമാനം പ്രതീക്ഷിക്കുന്നുവെന്ന് സര്‍ക്കാറിന്റെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. നിലവില്‍ 6.75 ശതമാനമാണ് നിരക്ക്.

എണ്ണവില വര്‍ധന സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചുവെന്നും ഇത് ആശങ്കാജനകമാണെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലിമെന്റില്‍ വച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.