ചാലക്കുടിയില്‍ ജ്വല്ലറി കുത്തിത്തുറന്ന് 20 കിലോ സ്വര്‍ണം കവര്‍ന്നു

Posted on: January 29, 2018 11:40 am | Last updated: January 29, 2018 at 5:56 pm

തൃശൂര്‍: ചാലക്കുടിയില്‍ ജ്വല്ലറി കുത്തിത്തുറന്ന് 20 കിലോ സ്വര്‍ണം കവര്‍ന്നു. റെയില്‍വേ സ്‌റ്റേഷന്‍ റോഡിലുള്ള ഇടശ്ശേരി ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്.

കടയുടെ പിന്‍ഭാഗത്തുള്ള ഭിത്തി തുരന്നാണ് മോഷ്ടാവ് ഉള്ളില്‍ പ്രവേശിച്ചത്. ഇന്ന് രാവിലെ ഉടമ ജ്വല്ലറി തുറന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.