അമേരിക്കയില്‍ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു

Posted on: January 29, 2018 11:31 am | Last updated: January 29, 2018 at 11:31 am

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഒരു കാര്‍ വാഷിംഗ് സെന്ററിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പീറ്റ്‌സ് ബര്‍ഗില്‍ നിന്ന് 89 കിലോമീറ്റര്‍ അകലെ സാള്‍ട്ട്‌ലിക്ക് ടൗണ്‍ഷിപ്പില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം.

സെമി ഓട്ടോമാറ്റിക്ക് തോക്ക് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. കുടുംബ വഴക്കാണ് വെടിവപ്പില്‍ കലാശിച്ചതെന്ന് കരുതുന്നു. അഞ്ച് പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു പോലീസ് നല്‍കിയ പ്രാഥമിക വിവരം.