Connect with us

Kerala

ഗുണ്ടല്‍പേട്ടില്‍ കെഎസ്ആര്‍ടിസി ബസ് ഡിവൈഡറില്‍ ഇടിച്ച് കണ്ടക്ടര്‍ മരിച്ചു

Published

|

Last Updated

കോഴിക്കോട്: കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് കണ്ടക്ടര്‍ മരിച്ചു. കോഴിക്കോട് നാദാപുരം സ്വദേശി സിജുവാണ് മരിച്ചത്. ഗുണ്ടല്‍പ്പേട്ട കാക്കല്‍തൊണ്ടിയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്.

ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ എക്‌സ്്പ്രസ് ഡിവൈഡറില്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. കോഴിക്കോട് ഡിപ്പോയിലെ ബസാണ് അപകടത്തില്‍പെട്ടത്.