ജമാഅത്തെ ഇസ്‌ലാമി പരിപാടിയില്‍ മുനവ്വറലി തങ്ങള്‍ പങ്കെടുത്തില്ല

Posted on: January 29, 2018 9:45 am | Last updated: January 29, 2018 at 9:45 am
SHARE

കോഴിക്കോട്: യൂത്ത് ലീഗ് സംസ്ഥാന പ്രഡിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ജമാഅത്തെ ഇസ്‌ലാമി പരിപാടിയില്‍ പങ്കെടുത്തില്ല. ജമാഅത്തെ ഇസ്‌ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച ‘മതസ്വാതന്ത്ര്യം പൗരാവകാശം: യൗവനം കേരളത്തിന് കാവലാകുക’ എന്ന പരിപാടിയില്‍ മുനവ്വറലി തങ്ങള്‍ പങ്കെടുക്കാമെന്നേറ്റിരുന്നെങ്കിലും പരിപാടിയുടെ തൊട്ടുമുമ്പ് എത്താന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.

മലപ്പുറം കൂരിയാട് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ മുനവ്വറലി ശിഹാബ് തങ്ങളും റശീദലി ശിഹാബ് തങ്ങളും പങ്കെടുത്തതിനെതിരെ ഇ കെ വിഭാഗം സമസ്ത ശക്തമായി രംഗത്ത് വന്നിരുന്നു. മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയവരുടെ പരിപാടികളില്‍ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്യരുതെന്ന നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്ന് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍ എന്നിവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇരുവരും നേതാക്കളെ കണ്ട് ക്ഷമാപണം നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here