Connect with us

National

പാര്‍ലിമെന്റ് ബജറ്റ് സമ്മേളനം ഇന്ന് മുതല്‍

Published

|

Last Updated

ന്യൂഡല്‍ഹി: പാര്‍ലിമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാര്‍ലിമെന്റിന്റെ ഇരു സഭകളുടെയും സംയുക്ത യോഗത്തെ സെന്‍ട്രല്‍ ഹാളില്‍ അഭിസംബോധന ചെയ്യുന്നതോടെയാണ് സമ്മേളനത്തിന് തുടക്കമാകുക. ഇന്നു തന്നെ സാമ്പത്തി ക സര്‍വേയും പാര്‍ലിമെന്റിന്റെ മേശപ്പുറത്ത് വെക്കും.

മോദി സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് വ്യാഴാഴ്ചയാണ് അവതരിപ്പിക്കുക. റെയില്‍വേ ബജറ്റ് കൂടി സംയോജിപ്പിച്ച രണ്ടാമത്തെ കേന്ദ്ര ബജറ്റ് അവതരണമാണ് ഇക്കുറി നടക്കുന്നത്. പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള സമ്പൂര്‍ണ ബജറ്റ് എന്ന നിലക്ക് ഇത്തവണ ജനപ്രിയ ബജറ്റിനാണ് സാധ്യത. അടുത്ത വര്‍ഷം ഏപ്രില്‍, മെയ് മാസത്തോടെയാണ് പൊതുതിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇടക്കാല ബജറ്റോ വോട്ട് ഓണ്‍ അക്കൗണ്ടോ മാത്രമേ ഫെബ്രുവരിയില്‍ ഉണ്ടാകൂ.

ജി എസ് ടി നടപ്പാക്കിയ ശേഷമുള്ള ബജറ്റായതിനാല്‍ പഴയതു പോലെ പരോക്ഷ നികുതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ ഉണ്ടാകില്ല. എന്നാല്‍, ആദായ നികുതിയില്‍ ചില ഇളവുകള്‍ ഉണ്ടാകുമെന്ന സൂചന ധനമന്ത്രിതന്നെ നല്‍കിയിട്ടുണ്ട്. ബജറ്റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി ലോക്‌സഭ സ്പീക്കര്‍ സുമിത്രാ മഹാജനും പാര്‍ലിമെന്ററി കാര്യ മന്ത്രി അനന്ത് കുമാറും വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗങ്ങള്‍ ഇന്നലെ നടന്നു.

Latest