ടിപ്പുസുല്‍ത്താന്റെ ചിത്രം വെക്കുന്നതിനെതിരെ പ്രതിഷേധം

Posted on: January 28, 2018 2:22 pm | Last updated: January 28, 2018 at 2:22 pm
SHARE

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയില്‍ ടിപ്പു സുല്‍ത്താന്റെ ചിത്രം വെക്കുന്നതിനെതിരെ ബി ജെ പി.
രാഷ്ട്രനിര്‍മാണത്തിന് നേതൃത്വം നല്‍കിയവരും സ്വാതന്ത്ര്യ സമര സേനാനികളും ഉള്‍പ്പെടെ 70 പേരുടെ ചിത്രങ്ങള്‍ വെക്കുന്ന കൂട്ടത്തിലാണ് ടിപ്പുവിന്റെയും ചിത്രം സ്ഥാപിക്കുന്നത്.

ഡല്‍ഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധാനെ ചെയ്താണ്് 70 ചിത്രങ്ങള്‍ വെക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനികളായ ഭഗത് സിംഗ്, ബിര്‍സ മുണ്ട, സുഭാഷ് ചന്ദ്ര ബോസ് തുടങ്ങിരാഷ്ട്രത്തിന് സംഭാവന നല്‍കിയമഹാന്മാരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. എന്നാല്‍ ഇക്കൂട്ടത്തില്‍ ടിപ്പുവിന്റെ ചിത്രം ഉള്‍പ്പെടുത്തിയ കെജ്‌രിവാള്‍ സര്‍ക്കാരിന്റെ നടപടിക്കെതിരെയാണ് ബി ജെ പി രംഗത്തു വന്നത്. വിവാദ നേതാവായ ഒരാളുടെ ചിത്രം നല്‍കുന്നതിന്റെ ആവശ്യകതയെ ബി ജെ പി എംഎല്‍ എ മജീന്ദര്‍ സിംഗ് സിര്‍സ ചോദ്യം ചെയ്തു. ഡല്‍ഹിയുടെ ചരിത്രത്തില്‍ എന്തെങ്കിലും സംഭാവന നല്‍കിയിട്ടുള്ള ആളാണോ ടിപ്പു സുല്‍ത്താനെന്നും അദ്ദേഹം ചോദിച്ചു.

എന്നാല്‍ സ്വാതന്ത്ര്യത്തിന് വേണ്ടി ത്യാഗം സഹിച്ച ആരെങ്കിലും നിങ്ങളുടെ പാര്‍ട്ടിയില്‍ ഉണ്ടോയെന്ന് എ എപി തിരിച്ചടിച്ചു. ബിജെപി ആര്‍ എസ്എസ് നേതാക്കള്‍ ആരെങ്കിലും സ്വതന്ത്ര്യത്തിന് വേണ്ടി ത്യാഗം സഹിച്ചിട്ടുണ്ടെങ്കില്‍ അവരുടെ പേര് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ആരും മുന്നോട്ട് വന്നില്ലെന്ന് എ എ പി എംഎല്‍ എ സൗരഭ് ഭരദ്വാജ് പറഞ്ഞു. ബി ജെ പി അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് സ്പീക്കര്‍ റാം നിവാസ് ഗോയല്‍ കുറ്റപ്പെടുത്തി. ഇന്ത്യന്‍ ഭരണഘടനയുടെ 144ാം പേജില്‍ ടിപ്പു സുല്‍ത്താന്റെ ചിത്രം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.