മന്ത്രിസ്ഥാനത്തേക്കുള്ള മടക്കം തോമസ് ചാണ്ടിയുമായി ആലോചിച്ച ശേഷം : എ.കെ. ശശീന്ദ്രന്‍

Posted on: January 28, 2018 11:25 am | Last updated: January 28, 2018 at 2:59 pm
SHARE

കോഴിക്കോട്: മന്ത്രിസ്ഥാനത്തേക്കുള്ള മടക്കം മുന്‍മന്ത്രി തോമസ് ചാണ്ടിയോടും ആലോചിച്ചശേഷമേ ഉണ്ടാകുകയുള്ളുവെന്ന് എന്‍സിപി നേതാവ് എ.കെ. ശശീന്ദ്രന്‍. എല്ലാ അഭിപ്രായങ്ങളും പരിഗണിച്ചുകൊണ്ടായിരിക്കും തീരുമാനം. പാര്‍ട്ടിയില്‍ തനിക്കെതിരെ ഗൂഢാലോചനയൊന്നും നടന്നിട്ടില്ല. ശശീന്ദ്രന്‍ പറഞ്ഞു.

എന്നാല്‍ ഫോണ്‍കെണി വിവാദത്തില്‍ കുറ്റവിമുക്തനായ എ.കെ. ശശീന്ദ്രന്‍ നിയമസഭാ സമ്മേളനത്തിനു ശേഷം മന്ത്രിസഭയില്‍ തിരികെയെത്തുമെന്ന് തന്നെയാണ് റിപ്പോര്‍ട്ട്. ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണമെന്ന കാര്യത്തില്‍ സംസ്ഥാന തലത്തില്‍ തത്വത്തില്‍ ധാരണയായി. ഇക്കാര്യം അറിയിക്കാന്‍ എന്‍സിപി നേതാക്കള്‍ ഇന്നു ദേശീയനേതൃത്വത്തെ കാണും.

ശശീന്ദ്രനു മന്ത്രിയാകുന്നതില്‍ ധാര്‍മികമായി പോലും തടസമില്ലെന്നു പറഞ്ഞു സിപിഐയും നിലപാടു വ്യക്തമാക്കി. ഇക്കാര്യം എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്ത് അംഗീകരിക്കുകയെന്ന നടപടിമാത്രമാണ് അവശേഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here