Connect with us

Ongoing News

ഐഎസ്എല്‍: ഡല്‍ഹിക്കെതിരെ കേരളത്തിന് ജയം

Published

|

Last Updated

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഡല്‍ഹി ഡൈനാമോസിന് എതിരെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കേരളം വിജയിച്ചത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിറകിലായ കേരളം രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ നേടി വിജയത്തേരിലേറുകയായിരുന്നു.

കളിയുടെ 35ാം മിനുട്ടില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെ ഡല്‍ഹിയുടെ കാലു ഉച്ചെയാണ് ഡല്‍ഹിക്ക് ലീഡ് നേടിക്കൊടുത്തത്. രണ്ടാം പകുതിയില്‍ 47ാം മിനുട്ടില്‍ ദീപേന്ദ്ര നേഗി കേരളത്തിന് വേണ്ടി സമനില ഗോള്‍ നേടി. 75ാം മിനുട്ടില്‍ ഇയാന്‍ ഹ്യൂം പെനാല്‍റ്റി കിക്ക് ഗോളാക്കിയതോടെ കേരളം വിജയം സ്വന്തമാക്കി.

13ാം മത്സരത്തില്‍ സീസണിലെ അഞ്ചാം ജയമാണ് ബ്ലാസ്‌റ്റേഴ്‌സ് നേടിയത്. ഇതോടെ 17 പോയിന്റുമായി അവര്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് എത്തി.

Latest