Connect with us

Kerala

ടി.ഒ സൂരജിന് 11 കോടിയുടെ അനധികൃത സ്വത്തെന്ന് വിജിലന്‍സ്

Published

|

Last Updated

മൂവാറ്റുപുഴ: മുന്‍ പൊതുമരാമത്തു സെക്രട്ടറിയായിരുന്ന ടി.ഒ.സൂരജിന് 11 കോടിയുടെ അനധികൃത സ്വത്തെന്ന് വിജിലന്‍സ് മൂവാറ്റുപുഴ കോടതിയില്‍ കുറ്റപത്രം നല്‍കി. പത്തുവര്‍ഷത്തിനിടെ 314 ശതമാനത്തിന്റെ വര്‍ധനവുണ്ടായെന്നു കുറ്റപത്രത്തില്‍ പറയുന്നു. 2004 മുതല്‍ 2014 വരെയുള്ള വര്‍ഷത്തെ കണക്കുപ്രകാരമാണിത്.

കേരളത്തിലും കര്‍ണാടകയിലുമായി ആഡംബര ഫ്‌ലാറ്റുകളും ഭൂമിയുമടക്കം വരുമാനത്തേക്കാള്‍ മൂന്നിരട്ടിയോളം സൂരജിന് സമ്പാദ്യമുണ്ടെന്ന് 2016ല്‍ വിജിലന്‍സ് ലോകായുക്തയെ അറിയിച്ചിരുന്നു.

തിരുവനന്തപുരം, കൊച്ചി, ഇടുക്കി, തൃശൂര്‍ ജില്ലകളിലും കര്‍ണാടകയിലുമായി ആഡംബര ഫ്‌ലാറ്റുകള്‍, ആറ് ആഡംബര കാറുകള്‍ എന്നിവ സൂരജിനുണ്ട്. കൊച്ചിയില്‍ ഗോഡൗണ്‍ സഹിതമുള്ള ഭൂമിയും സ്വന്തമായുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.