Connect with us

Kerala

അമേരിക്കയുടെ ആഗ്രഹത്തിന് അനുസരിച്ചുള്ള വിദേശനയമാണ് ഇന്ത്യക്ക് ചൈനയോട്: പിണറായി വിജയന്‍

Published

|

Last Updated

കണ്ണൂര്‍: ചൈനക്കെതിരെ യുഎസ് വിശാലസഖ്യത്തിനൊരുങ്ങുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. ചൈന വന്‍ ശക്തിയായി മാറുകയാണ്. അമേരിക്കയുടെ ആഗ്രഹത്തിന് അനുസരിച്ചുള്ള വിദേശനയമാണ് ഇന്ത്യ ചൈനയോട് സ്വീകരിക്കുന്നതെന്നും പിണറായി പറഞ്ഞു. സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലാണ് പിണറായിയുടെ പ്രസ്ഥാവന

അമേരിക്കക്കെതിരെ വളര്‍ന്നു വരുന്നതു കൊണ്ട് ചൈനയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എങ്കിലും ചൈന വന്‍ശക്തിയായി വളരുകയാണെന്നും പിണറായി പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നയവ്യതിയാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. വ്യതിയാനങ്ങള്‍ക്കുള്ള ചെറുത്തുനില്‍പായിട്ടാണു സിപിഎം ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യം പൂര്‍ണമായും നിലനില്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഎം. ബിജെപിയെ പ്രതിരോധിക്കാന്‍ ശരിയായ സമീപനത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ നയത്തിനു മാത്രമേ കഴിയുകയുള്ളൂ.രാജ്യത്ത് പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കു നേരെ അക്രമങ്ങള്‍ വര്‍ധിച്ചു. തൊഴിലുറപ്പുപദ്ധതി കേന്ദ്രസര്‍ക്കാര്‍ അട്ടിമറിച്ചു. നോട്ടുനിരോധനവും ജിഎസ്ടിയും ജനജീവിതം ദുസ്സഹമാക്കി – പിണറായി പറഞ്ഞു

Latest