Connect with us

Ongoing News

എ.കെ. ശശീന്ദ്രനെതിരായ ഫോണ്‍കെണി; കേസ് തീര്‍പ്പാക്കരുതെന്ന് ഹരജി

Published

|

Last Updated

തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ.ശശീന്ദ്രനെതിരായ ഫോണ്‍ കെണിക്കേസ് തീര്‍പ്പാക്കരുതെന്ന് കോടതിയില്‍ സ്വകാര്യ ഹര്‍ജി. തൈക്കാട് സ്വദേശി മഹാലക്ഷ്മിയാണ് സ്വകാര്യ ഹര്‍ജി നല്‍കിയത്. പരാതിക്കാരി മൊഴി മാറ്റിയത് പേടികൊണ്ടാണെന്ന് ഹര്‍ജിയില്‍ പറയുന്നു. അതേസമയം, തിരുവനന്തപുരം സിജെഎം കോടതി ഉച്ചയ്ക്കുശേഷം കേസ് പരിഗണിക്കും.

മന്ത്രിക്കെതിരെ പരാതിയില്ലെന്ന് കഴിഞ്ഞ ദിവസം ചാനല്‍ പ്രവര്‍ത്തക കഴിഞ്ഞ ദിവസം നിലപാടു മാറ്റിയിരുന്നു. ശശീന്ദ്രനെതിരെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (സിജെഎം) കോടതിയിലുള്ള കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതിയില്‍നിന്നു പിന്‍വലിച്ചതിനു പിന്നാലെയാണു പരാതിയില്ലെന്നു സിജെഎം കോടതിയില്‍ തന്നെ ചാനല്‍ പ്രവര്‍ത്തക മൊഴി മാറ്റി പറഞ്ഞത്.

ചാനല്‍ പ്രവര്‍ത്തകയോടു ഫോണില്‍ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന ആക്ഷേപം പുറത്തുവന്നതോടെയാണ് എ.കെ.ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവച്ചത്.