ഛത്തീസ്ഗഡില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് നക്‌സലുകളെ വധിച്ചു

Posted on: January 27, 2018 12:54 pm | Last updated: January 27, 2018 at 4:32 pm
SHARE

റായ്പൂര്‍: ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ സ്ത്രീയുള്‍പ്പെടെ രണ്ട് നക്‌സലുകളെ സുരക്ഷാസേന വധിച്ചു. ഛത്തീസ്ഗഡ് പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് നക്‌സലുകളെ വധിച്ചത്.

സുക്മ ജില്ലയിലെ വനത്തിനുള്ളില്‍ ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. കൊല്ലപ്പെട്ടവരില്‍ നിന്ന് ആയുധങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. കൂടുതല്‍പേര്‍ക്കായി പൊലീസ് വനത്തില്‍ തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് സാന്നിധ്യം രൂക്ഷമായ സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം കര്‍ശനമാക്കിയത്.