ഫോണ്‍കെണി വിവാദം; കോടതി വിധി ഇന്ന്

Posted on: January 27, 2018 10:34 am | Last updated: January 27, 2018 at 2:51 pm
SHARE

തിരുവനന്തപുരം: മുന്‍ മന്ത്രി എകെ ശശീന്ദ്രന്‍ അടങ്ങിയ ഹണിട്രാപ് വിവാദത്തിലെ കോടതി വിധി ഇന്ന്. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക. മന്ത്രിയായിരുന്ന എകെ ശശീന്ദ്രന്‍ ഫോണിലൂടെ അശ്ലീലം സംസാരിച്ച് ചൂഷണം ചെയ്തുവെന്നായിരുന്നുവെന്നാണ് യുവതി പരാതിയുന്നയിച്ചിരുന്നത്.

എന്നാല്‍, ശശീന്ദ്രനെതിരെ തനിക്ക് യാതൊരു പരാതിയുമില്ലെന്ന് കഴിഞ്ഞ ദിവസം പരാതിക്കാരി ബോധിപ്പിച്ച സാഹചര്യത്തില്‍ വിധി ശശീന്ദ്രന് അനുകൂലമാകാനാണ് സാധ്യത. നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലനിന്ന കേസില്‍ ഒത്തുതീര്‍പ്പുണ്ടായിരുന്നു. കേസിനാസ്പദമായ സംഭവം ഫോണ്‍കെണിയാണെന്ന് വാര്‍ത്ത പ്രക്ഷേപണം ചെയ്ത ചാനല്‍ തുറന്നുസമ്മതിക്കുകയും ചെയ്തിരുന്നു.