മഹാരാഷ്ട്രയിലെ കോലാപൂരില്‍ ബസ് പുഴയിലേക്കു മറിഞ്ഞ് 12 പേര്‍ മരിച്ചു

Posted on: January 27, 2018 10:07 am | Last updated: January 27, 2018 at 2:05 pm
SHARE

മുംബൈ : മഹാരാഷ്ട്രയിലെ കോലാപൂരില്‍ ബസ് പുഴയിലേക്കു മറിഞ്ഞ് 12 പേര്‍ മരിച്ചു. മൂന്നു പേര്‍ക്കു പരുക്കേറ്റു. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് അപകടം നടന്നത്.

കോലാപൂരിലെ പഞ്ചഗംഗ നദിയിലേക്കാണ് ബസ് മറിഞ്ഞത്. രത്‌നഗിരിയില്‍ നിന്ന് കോലാപൂരിലേക്കു വരികയായിരുന്നു ബസ് നിയന്ത്രണം വിട്ട് നദിയിലേക്കുമറിയുകയായിരുന്നു. ആകെ 16 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.

11 പേര്‍ അപകടസ്ഥലത്തുവെച്ചും ഒരാള്‍ ആശുപത്രിയിലേക്കുള്ള മാര്‍ഗമധ്യേയുമാണ് മരിച്ചത്. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ പുലര്‍ച്ചെയോടെ ഒരു കുഞ്ഞിന്റെ മൃതദേഹം കൂടി കണ്ടെത്തി. മൂന്നു പേരെ ഗുരുതരപരുക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി