Connect with us

Kerala

കെ എസ് ആര്‍ ടി സി; പ്രതിമാസ വരവ് ചെലവ് അന്തരം 183 കോടി

Published

|

Last Updated

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയെ കടക്കെണിയില്‍ നിന്നും രക്ഷിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു.

സാമ്പത്തിക പുന:ക്രമീകരണത്തിന്റെ ഭാഗമായി ഇപ്പോള്‍ കൂടിയ പലിശ നിരക്കിലും കുറഞ്ഞകാല തിരിച്ചടവിലും കെ എസ് ആര്‍ ടി സി എടുത്തിട്ടുള്ള വായ്പകള്‍ പൊതുമേഖലാ ബേങ്കുകളുട കണ്‍സോര്‍ഷ്യത്തിലേക്കു മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. പ്രതിമാസം 170 കോടി രൂപ വരുമാനമുണ്ടെങ്കിലും ചെലവ് 353 കോടിയായി വര്‍ധിച്ചു. ഇതോടെ പ്രതിമാസം വരവ്—ചെലവ് അന്തരം 183 കോടി രൂപയുമാണ്. കടത്തിന്റെ തിരിച്ചടവും ദൈനംദിന ചെലവും കഴിച്ചാല്‍ റവന്യൂവരുമാനത്തില്‍ നിന്ന് ഒന്നും തന്നെ മിച്ചമില്ലായെന്നതാണ് വസ്തുത. ഡീസല്‍ വിലവര്‍ധന മൂലം പ്രതിമാസം 10 കോടി രൂപയുടെ അധിക ചെലവാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest