Connect with us

International

ദക്ഷിണ കൊറിയയിലെ ആശുപത്രിയില്‍ വന്‍തീപിടിത്തം; 31 പേര്‍ വെന്തുമരിച്ചു

Published

|

Last Updated

സിയൂള്‍: ദക്ഷിണകൊറിയയിലെ മിര്‍യാംഗ് ആശുപത്രിയില്‍ വന്‍ തീപ്പിടുത്തം. 31 പേര്‍ വെന്തുമരിച്ചു. സെജോംഗ് ആശുപത്രിയിലെ ആത്യാഹിത റൂമിലുണ്ടായ തീപിടിത്തം മറ്റു നിലകളിലേക്ക് പടരുകയായിരുന്നു.

നാല്‍പ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 12 പേരുടെ നില ഗുരുതരമാണ്.

വൃദ്ധരെ പരിചരിക്കുന്ന നഴ്‌സിംഗ് ഹോമും ആശുപത്രിയും ചേര്‍ന്ന കെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായത്. അഗ്നിശമനസേനയെത്തി സ്ഥിഗതികള്‍ നിയന്ത്രണ വിധേയമാക്കി. നൂറോളം രോഗികളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

അതേസമയം തീപ്പിടുത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല.

Latest