പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; പി പരമേശ്വരനും ഇളയാരജക്കും പത്മ വിഭൂഷണ്‍

Posted on: January 25, 2018 9:38 pm | Last updated: January 26, 2018 at 10:33 am
SHARE
പി പരമേശ്വരൻ, ഇളയരാജ

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത ബഹുമതികളായ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന്‍, സംഗീത സംവിധായകള്‍ ഇളയരാജ എന്നിവര്‍ക്ക് പത്മ വിഭൂഷണ്‍ ലഭിക്കും. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാ പൊലീത്തക്ക് പത്മ ഭൂഷന്‍ ലഭിക്കും.

ഡോ. എംആര്‍ രാജഗോപാല്‍, പാരമ്പര്യ ചികിത്സാ രംഗത്ത് ശ്രദ്ധേയയായ വിതുര ലക്ഷിമിക്കുട്ടി എന്നി മലയാളികള്‍ക്ക് പത്മശ്രീ പുരസ്‌കാരം ലഭിക്കും. മലയാളിയായ എയര്‍ മാര്‍ഷല്‍ ചന്ദ്ര ശേഖരന്‍, ഹരികുമാറിന് പരം വിശിഷ്ട സേവ മെഡല്‍ നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here