Connect with us

Kerala

ബിനോയിക്കെതിരായ ആരോപണം; ധാര്‍മികതയുണ്ടെങ്കില്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തില്‍ ധാര്‍മികതയുണ്ടെങ്കില്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്നും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിനോയ് കോടിയേരിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു. സ്വന്തം പാര്‍ട്ടിയുടെ സെക്രട്ടറിയെ സംരക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

 

Latest