Connect with us

Ongoing News

മൂന്നാം ടെസ്റ്റ്: ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 187 റണ്‍സിന് പുറത്ത്

Published

|

Last Updated

ജൊഹാനാസ്ബര്‍ഗ്: ദക്ഷിണാഫ്രക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 187 റണ്‍സിന് എല്ലാവരും പുറത്തായി.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ആദ്യം ബാറ്റിംഗ്് തിരഞ്ഞെടുക്കുകയായിരുന്നു.
54 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും 50 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 30 റണ്‍സെടുത്ത് വാലറ്റത്ത് ഭുവനേശ്വര്‍ കുമാര്‍ നടത്തിയ പ്രകടനവും സ്‌കോര്‍ 180 കടക്കുന്നതില്‍ നിര്‍ണായകമായി.

ദക്ഷിണാഫ്രിക്കക്കായി കഗീസോ റബാഡ മൂന്നു മോണി മോര്‍ക്കല്‍, വെര്‍നോണ്‍ ഫിലാന്‍ഡര്‍, ഫെലൂക്വായോ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി.

ഇന്ത്യന്‍ സ്‌കോര്‍ 13റണ്‍സാകുന്നതിനെ മുമ്പേ ഓപ്പണര്‍മാരെ നഷ്ടമായി കൂട്ടത്തകര്‍ച്ച നേരിട്ട ഇന്ത്യയെ മൂന്നാം വിക്കറ്റില്‍ കോഹ്‌ലി-പൂജാര സഖ്യമാണ് കരകയറ്റിയത്.

എന്‍ഗിഡിയുടെ പന്തില്‍ എ.ബി. ഡിവില്ലിയേഴ്‌സിന്റെ ക്യാച്ചിലാണ് കോഹ്‌ലി പുറത്തായത്. 179 പന്തുകള്‍ നേരിട്ട രവി പൂജാര എട്ടു ബൗണ്ടറികളോടെ 50 റണ്‍സെടുത്തു പുറത്തായി.

ഇന്ത്യന്‍ നിരയില്‍ മുരളി വിജയ് (എട്ട്), ലോകേഷ് രാഹുല്‍ (0), അജിങ്ക്യ രഹാനെ (ഒന്‍പത്), പാര്‍ഥിവ് പട്ടേല്‍ (രണ്ട്), ഹാര്‍ദിക് പാണ്ഡ്യ (0), മുഹമ്മദ് ഷാമി (എട്ട്), ഇഷാന്ത് ശര്‍മ (0) എന്നിങ്ങനെയാണ് ഇന്നു പുറത്തായ മറ്റു താരങ്ങളുടെ പ്രകടനം. ജസ്പ്രീത് ബുമ്ര റണ്‍സൊന്നുമെടുക്കാതെ ക്രീസില്‍ നിന്നു.

 

Latest