ഒാടുന്ന തീവണ്ടിക്ക് മുന്നിൽ സെൽഫി എടുക്കാൻ ശ്രമിച്ച യുവാവിന് ഗുരുതര പരുക്ക്

Posted on: January 24, 2018 8:08 pm | Last updated: January 24, 2018 at 8:08 pm

ഹൈദരാബാദ്: ഓടുന്ന തീവണ്ടിക്കൊപ്പം നിന്ന് സെല്‍ഫി വീഡിയോ പകര്‍ത്താന്‍ ശ്രമിച്ച യുവാവിന് ഗുരുതരമായി പരുക്കേറ്റു. ഹൈദരാബാദിലാണ് സംഭവം. ശിവ എന്ന യുവാവിനാണ് പരുക്കേറ്റത്. തലക്ക് ഗുരുതര പരുക്കുകളോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശിവ എടുത്ത വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തീവണ്ടി വരുന്നതും ശിവയെ തട്ടിത്തെറുപ്പിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. വീഡിയോ പകര്‍ത്തുന്നതിനിടയില്‍ മാറി നില്‍ക്കാന്‍ ആരോ വിളിച്ചുപറയുന്നുണ്ടെങ്കിലും ശിവ കേള്‍ക്കുന്നില്ല. തിങ്കളാഴ്ചയാണ് സംഭവം.