Connect with us

National

അണ്ടര്‍ 17 ലോകകപ്പ്; ഇന്ത്യയുടെ സംഘാടനം മോശമായിരുന്നു: ഫിഫ

Published

|

Last Updated

ന്യൂഡല്‍ഹി : ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ സംഘാടനത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി അണ്ടര്‍ 17 ലോകകപ്പ് ഡയറക്ടര്‍ ഹവിയര്‍ സെപ്പി രംഗത്ത്. പല വേദികളിലും താരങ്ങള്‍ വസ്ത്രം മാറാനെത്തുന്ന സമയത്ത് ഡ്രസിങ് റൂമുകളില്‍ എലികള്‍ ഓടിക്കളിക്കുന്നത് വരെ താന്‍ കണ്ടെന്ന് സെപ്പി വ്യക്തമാക്കി. താരങ്ങളുടെയും ആരാധകരുടെയും കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താന്‍ സംഘാടകര്‍ക്ക് സാധിച്ചില്ലെന്നും സെപ്പി ആരോപിച്ചു.

ഇന്ത്യയുടെ സംഘാടന സമിതി ഒട്ടും ശ്രദ്ധിച്ചില്ല. ആരാധകരുടെയോ താരങ്ങളുടെയോ ബുദ്ധിമുട്ട് പരിഗണിക്കാന്‍ ആര്‍ക്കും സമയമില്ലായിരുന്നു. പലയിടങ്ങളിലും താരങ്ങള്‍ എലികള്‍ ഓടിക്കളിക്കുന്ന സ്ഥലത്തൊക്കെയാണ് വസ്ത്രം മാറിയിരുന്നത് സെപ്പി പറഞ്ഞു.

എല്ലാ അര്‍ഥത്തിലും ടൂര്‍ണമെന്റ് വിജയകരമായിരുന്നുവെന്നാണ് ഇവിടെയുള്ളവര്‍ പറയുന്നത്. എന്നാല്‍, ഒരു ഫുട്‌ബോള്‍ ആരാധകനെന്ന നിലയില്‍ ഈ ടൂര്‍ണമെന്റ് ആരാധകരെ സംബന്ധിച്ചിടത്തോളം വിജയകരമായിരുന്നില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അദ്ദേഹം പറഞ്ഞു