മകനെതിരെ ആരോപണം: കോടിയേരി രാജിവെക്കണമെന്ന് ബിജെപി

Posted on: January 24, 2018 2:06 pm | Last updated: January 24, 2018 at 2:06 pm

തിരുവനന്തപുരം:ദുബൈയില്‍ അഴിമതിക്കേസില്‍ മകന്‍ ആരോപണവിധേയമായതിനാല്‍ ആത്മാഭിമാനമുണ്ടെങ്കില്‍ കോടിയേരി ബാലകൃഷ്ണന്‍ രാജി വയ്ക്കണമെന്ന് ബി.ജെ.പി. സംസ്ഥാന വക്താവ് എം.എസ്.കുമാര്‍.

ലോക കേരള സഭ എന്ന പരിപാടി സംഘടിപ്പിച്ചതിന് പിന്നിലും ഇവര്‍ സാമ്പത്തിക നേട്ടമാണ് ലക്ഷ്യമിട്ടത്. ലോക കേരളസഭ പരിപാടിക്ക് ബിനാമി ഇടപാടുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നു. കേരളത്തില്‍ അറിയപ്പെടുന്ന വ്യവസായികളെല്ലാം മാര്‍ക്കിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ സഹയാത്രികരാണ്. ഇക്കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.