Connect with us

Kerala

റിപ്പബ്ലിക് ദിനം: ഭാരത് പര്‍വിന് 26ന് തുടക്കം;

Published

|

Last Updated

 കഥകളിയുമായി കേരളം റിപ്പബ്ലിക് ദിന പരേഡില്‍ കേരളം അവതരിപ്പിക്കുന്ന കെട്ടുകാഴ്ചയുടെ ഫ്‌ളോട്ട് ഫുള്‍ ഡ്രസ് റിഹേഴ്‌സലില്‍ രാജ്പഥിലൂടെ നീങ്ങുന്നു

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഭാരത് പര്‍വ് സാംസ്‌കാരികോത്സവത്തിന് 26ന് ചെങ്കോട്ടയില്‍ തുടക്കമാകും. രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തിന്റെ സന്ദേശമുയര്‍ത്തിയാണ് 31വരെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

26ന് വൈകിട്ട് അഞ്ചിനാണ് ഉദ്ഘാടന ചടങ്ങ്. കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ടുകളും ഹാന്‍ഡി ക്രാഫ്റ്റ്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന് കീഴില്‍ ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന കൈരളി എംപോറിയത്തിന്റെ നേതൃത്വത്തിലുള്ള കരകൗശല, കൈത്തറി ഉത്പന്നങ്ങളുമായാണ് കേരളം ഭാരത് പര്‍വിലെ സജീവ സാന്നിധ്യമാകുന്നത്. കേരളത്തിന്റെ തനതു രുചിയില്‍ തയ്യാറാക്കുന്ന കൊതിയൂറും വിഭവങ്ങള്‍ രണ്ട് സ്റ്റാളുകളിലായാണ് കുടുംബശ്രീ ഒരുക്കുന്നത്. കേരളീയ വസ്ത്രങ്ങള്‍, കരകൗശല ഉത്പന്നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവ കൈരളിയുടെ സ്റ്റാളില്‍ ലഭിക്കും.

സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി 30ന് വൈകിട്ട് 5.15 മുതല്‍ 5.55 വരെയാണ് കഥകളി അവതരിപ്പിക്കുക. 26ന് വൈകിട്ട് അഞ്ച് മുതല്‍ ഒമ്പത് വരെയും പിന്നീടുള്ള ദിവസങ്ങളില്‍ ഉച്ചക്ക് 12 മുതല്‍ രാത്രി ഒമ്പത് വരെയും പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. പ്രവേശനം സൗജന്യമായിരിക്കുമെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് കൈവശം കരുതണം.

 

Latest