Connect with us

National

കാലിത്തീറ്റ കുംഭകോണം: മൂന്നാം കേസിലും ലാലുപ്രസാദ് കുറ്റക്കാരനെന്ന് കോടതി

Published

|

Last Updated

 

റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഇന്ന് നടന്ന മൂന്നാം കേസിലും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവ് കുറ്റക്കാരനെന്ന് കണ്ടെത്തി. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി ലാലുവിനെതിരായ ശിക്ഷ ഇന്നു വിധിക്കും. മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയും കേസില്‍ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി.

 

നേരത്തെ ആദ്യ രണ്ടു കേസുകളില്‍ ലാലുവിനെ കുറ്റക്കാരനാക്കി ശിക്ഷ വിധിച്ചിരുന്നു. രണ്ടാമത്തെ കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ലാലുവിന്റെ ജാമ്യാപേക്ഷ ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. .

കാലിത്തീറ്റ കുംഭകോണം: ലാലുപ്രസാദ് യാദവിനെതിരായ മൂന്നാം കേസില്‍ വിധി ഇന്ന്

റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവ് പ്രതിയായ മൂന്നാം കേസില്‍ കോടതി ഇന്ന് വിധി പറയും. വിചാരണ നേരത്തെ പൂര്‍ത്തിയായിരുന്നു. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണു വിധി പറയുക. ആദ്യ രണ്ടു കേസുകളില്‍ ലാലു കുറ്റക്കാരനെന്നുകണ്ടു ലാലുവിന് കോടതി ശിക്ഷ വിധിച്ചിരുന്നു. രണ്ടാമത്തെ കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ലാലുവിന്റെ ജാമ്യാപേക്ഷ ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

മൂന്നരവര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ബിര്‍സമുണ്ട ജയിലിലാണു ലാലുവും കൂട്ടരും. 900 കോടിയോളം രൂപയുടെ തട്ടിപ്പുനടന്ന കാലിത്തീറ്റ കുംഭകോണത്തിലെ ആറു കേസുകളിലാണു ലാലു പ്രതിയായിട്ടുള്ളത്. 2013 സെപ്തംബര്‍ 30ന് ആദ്യ കേസില്‍ വിധി വന്നു. അഞ്ച് വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ. ഈ കേസില്‍ പിന്നീട് സുപ്രീംകോടതി ലാലുവിന് ജാമ്യം അനുവദിച്ചു. അന്നു രണ്ടു മാസത്തോളം ജയിലില്‍ കഴിയേണ്ടി വന്നു

Latest