ശിക്ഷകള്‍ പരിധിവിടുന്നോ? 

Posted on: January 24, 2018 6:35 am | Last updated: January 23, 2018 at 9:39 pm

കുറച്ച് മുമ്പ് കൊല്ലം ജില്ലയിലെ ഒരു സ്‌കൂളില്‍ വിദ്യാര്‍ഥി സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. വിദ്യാര്‍ഥിയെ അധ്യാപിക ശകാരിച്ചതാണ് കാരണം. സ്‌കൂളില്‍ വൈകിയെത്തിയതിന് വെയിലത്ത് ചാടിപ്പിക്കല്‍ ശിക്ഷ നല്‍കിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ച സംഭവമുണ്ടായി. ഇതേ തുടര്‍ന്ന് കായികാധ്യാപകനും പ്രിന്‍സിപ്പലും അറസ്റ്റിലാകുകയും ചെയ്തു.

മാനസികമായോ ശാരീരികമായോ കുട്ടികളെ പീഡിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണെന്നാണ് ബാലവകാശ കമ്മീഷന്‍ പറയുന്നത്. ഇത് സംബന്ധിച്ച് മദ്‌റസയിലെ കമ്മറ്റി അംഗങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്താന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കിയതായി ഈയടുത്ത് റിപ്പോര്‍ട്ട് വന്നിരുന്നു. ചൂരല്‍ ഉള്‍പ്പെടെ എല്ലാ വടികളും നീക്കി ബാല സൗഹൃദാന്തരീക്ഷം ക്ലാസ് റൂമുകളില്‍ സൃഷ്ടിക്കാനും നിര്‍ദേശം വന്നു.
ഈ സാഹചര്യത്തില്‍ എങ്ങനെ കുട്ടികളെ നല്ല ശീലങ്ങളിലേക്ക് കൊണ്ടുവരാം എന്ന് ആലോചിക്കുന്നത് നല്ലതാണ്. നല്ല ശീലങ്ങള്‍ പലതും ഇല്ലാതിരിക്കലും ചീത്ത ശീലങ്ങള്‍ പലതും ഉണ്ടാകലുമാണ് പലപ്പോഴും കുട്ടികളുടെ പ്രശ്‌നങ്ങളായി അധ്യാപകര്‍ക്ക് അനുഭവപ്പെടാറുള്ളത്. പഠിക്കുന്ന, അനുസരണ ശീലമുള്ള, നല്ല പെരുമാറ്റമുള്ള കുട്ടികളെ ശിക്ഷിക്കാറില്ല. പഠനത്തില്‍ പ്രശ്‌നമുള്ള, അച്ചടക്കരാഹിത്യം കാണിക്കുന്ന, പെരുമാറ്റ വൈകല്യമുള്ള കുട്ടികളെ ശിക്ഷിക്കുന്നു. യഥാര്‍ഥത്തില്‍ കുട്ടികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി കാണുന്ന ഏക മാര്‍ഗമാണ് വടി. വടി പ്രയോഗം ക്ലാസ് റൂമുകളില്‍ മാത്രമല്ല വീടുകളിലും സുലഭമായി കൊണ്ടാടപ്പെടുന്നു. മൂന്ന് വയസ്സിന് മുമ്പ് കുട്ടികളെ വേദനിപ്പിക്കാത്ത രക്ഷിതാക്കള്‍ 10 ശതമാനം പോലും ഇല്ലെന്നതാണ് അനുഭവപഠനം. നിസ്സാര കാര്യത്തിന് പോലും ഭീകര ശിക്ഷാമുറകള്‍ സ്വീകരിക്കുന്ന ചില അധ്യാപകരും രക്ഷിതാക്കളും കുട്ടിയെ മാനസികമായി വികലപ്പെടുത്തുകയാണ്. കുട്ടികളെ സംബന്ധമായി വീട്ടുകാരുടെ പരാതികള്‍ നിരവധിയാണ്. പഠിക്കാന്‍ ഇരിക്കില്ല, പഠനത്തില്‍ തീരെ ശ്രദ്ധ കാണിക്കുന്നില്ല. പഠിക്കുകയാണെന്ന് പറയും പക്ഷേ പരീക്ഷ കഴിയുമ്പോള്‍ മാര്‍ക്ക് തീരെ കുറവ് എപ്പോഴും അലസത, വസ്തുക്കള്‍ സര്‍വതും പൊട്ടിക്കും. ഇങ്ങനെ നീളുന്നു പട്ടിക. അധ്യാപകര്‍ക്കും ഉണ്ട് പരാതികള്‍. ഹോം വര്‍ക്ക് ചെയ്യ്തു വരില്ല, പഠിപ്പിച്ചത് പിറ്റേ ദിവസം മറന്നു പോകുന്നു, ക്ലാസില്‍ വൈകി എത്തുന്നു, ഇടക്കിടെ ക്ലാസ് നഷ്ടപ്പെടുത്തുന്നു, നോട്ട് ബുക്ക് കംപ്ലീറ്റ് ചെയ്യില്ല ഇങ്ങനെ നീളുന്നു അധ്യാപകരുടെ പരാതികള്‍. ഇങ്ങനെയെല്ലാം ഉണ്ടായാല്‍ ഏതു സമീപനമാണ് സ്വീകരിക്കുക എന്ന ചോദ്യത്തിന് ലഭിക്കുന്ന ഉത്തരം അടി, അല്ലെങ്കില്‍ ശകാരം. ഇവിടെ കുട്ടിയുടെ പഠന പെരുമാറ്റങ്ങളെ തിരുത്തേണ്ട വഴികള്‍ അറിയാത്തതാണ് പ്രശ്‌നം.
കേന്ദ്ര വിദ്യാഭ്യാസ നിയമത്തിന്റെ സത്തകൂടി ഉള്‍ക്കൊണ്ട് വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള ദേഹോപദ്രവവും മാനസിക പീഡനവും വിവേചനവും ഉള്‍പ്പെടുത്തി നിര്‍വചനം വിപുലമാക്കി വിദ്യാലയങ്ങളില്‍ കായിക ശിക്ഷ അവസാനിപ്പിക്കുന്നതിന് കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നു. വിദ്യാര്‍ഥികളെ കൈകൊണ്ടോ വടി കൊണ്ടോ പ്രഹരിക്കുക, ഇടിക്കുക, പിടിക്കുക, മാന്തുക, മുടി പിടിച്ച് വലിക്കുക, ചോക്ക്, ഡസ്റ്റര്‍, ബെല്‍റ്റ്, എന്നിവ കൊണ്ട് ഉപദ്രവിക്കുക. ചീത്ത പറയുക, ബഞ്ചില്‍ കയറ്റി നിര്‍ത്തുക, സ്‌കൂള്‍ ബാഗ് തലയില്‍ ചുമപ്പിക്കുക, സോപ്പ്, ചെളിക്കട്ട, ചൂടുമസാല എന്നിവ നിര്‍ബന്ധിച്ച് തീറ്റുക തുടങ്ങിയവയും വിദ്യാര്‍ഥിയുടെ ജാതി, മതം, വംശം, പ്രദേശം, രക്ഷകര്‍ത്താവിന്റെ തൊഴില്‍, സാമ്പത്തിക നിലവാരം എന്നിവ സംബന്ധിച്ച് നടത്തുന്ന ആക്ഷേപം, പരിഹാസം എന്നിവയും കായിക ശിക്ഷയുടെ നിര്‍വചനത്തില്‍ വരുന്ന കുറ്റ കൃത്യമാണ്.

നിയന്ത്രിക്കാന്‍ ഏറ്റവും പരക്കെ ഉപയോഗിക്കപ്പെടുന്ന മാര്‍ഗമാണ് ചൂരല്‍ പ്രയോഗം. അമിതമായി വേദനിപ്പിക്കുന്നതിലൂടെ കുട്ടിയുടെ മനസ്സില്‍ അസംതൃപ്തി രൂപപ്പെടുകയും അത് മനസ്സിനുള്ളില്‍  ഒരു സംഘര്‍ഷം രൂപപ്പെടുത്തുകയും ചെയ്യുന്നു. ഇത് വഷളായ പെരുമാറ്റത്തെ ഉണ്ടാക്കുന്നു. സ്‌കൂള്‍ കത്തിച്ചു നശിപ്പിക്കാനായിരിക്കും ആലോചിക്കുക. ചെന്നൈയില്‍ 9-ാം ക്ലാസുകാരന്‍ അധ്യാപികയുടെ നെഞ്ചത്തേക്ക് കഠാര ഇറക്കിയത് ഈ രീതിയുടെ പരിണിത ഫലമായിരുന്നു. ചെറുപ്രായം മുതല്‍ ഭീകരമായ ശിക്ഷ ലഭിച്ചു വളരുന്ന കുട്ടികള്‍ക്ക് വ്യക്തിത്വ ദൂഷ്യങ്ങള്‍ ഉണ്ടാകാം. കര്‍ക്കശമായ ശിക്ഷണവും ദേഹോപദ്രവവും ഏല്‍ക്കുന്ന കുട്ടികള്‍ക്ക് പേടി, ഉത്കണ്ഠ, വിഷാദം മുതലായ മാനസികാസ്വസ്ഥതകള്‍ വര്‍ധിക്കുന്നു. ഇതിലൂടെ പിന്‍വലിയല്‍ ഉണ്ടാവുന്നു.നിയന്ത്രിക്കാന്‍ ഏറ്റവും പരക്കെ ഉപയോഗിക്കപ്പെടുന്ന മാര്‍ഗമാണ് ചൂരല്‍ പ്രയോഗം. അമിതമായി വേദനിപ്പിക്കുന്നതിലൂടെ കുട്ടിയുടെ മനസ്സില്‍ അസംതൃപ്തി രൂപപ്പെടുകയും അത് മനസ്സിനുള്ളില്‍  ഒരു സംഘര്‍ഷം രൂപപ്പെടുത്തുകയും ചെയ്യുന്നു. ഇത് വഷളായ പെരുമാറ്റത്തെ ഉണ്ടാക്കുന്നു. സ്‌കൂള്‍ കത്തിച്ചു നശിപ്പിക്കാനായിരിക്കും ആലോചിക്കുക. ചെന്നൈയില്‍ 9-ാം ക്ലാസുകാരന്‍ അധ്യാപികയുടെ നെഞ്ചത്തേക്ക് കഠാര ഇറക്കിയത് ഈ രീതിയുടെ പരിണിത ഫലമായിരുന്നു. ചെറുപ്രായം മുതല്‍ ഭീകരമായ ശിക്ഷ ലഭിച്ചു വളരുന്ന കുട്ടികള്‍ക്ക് വ്യക്തിത്വ ദൂഷ്യങ്ങള്‍ ഉണ്ടാകാം. കര്‍ക്കശമായ ശിക്ഷണവും ദേഹോപദ്രവവും ഏല്‍ക്കുന്ന കുട്ടികള്‍ക്ക് പേടി, ഉത്കണ്ഠ, വിഷാദം മുതലായ മാനസികാസ്വസ്ഥതകള്‍ വര്‍ധിക്കുന്നു. ഇതിലൂടെ പിന്‍വലിയല്‍ ഉണ്ടാവുന്നു.
കുട്ടികളില്‍ ആരോഗ്യകരമായ പെരുമാറ്റ വൃതിയാനങ്ങള്‍ വരുന്നതെങ്ങനെയെന്ന് മനഃശാസ്ത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ബിഹേവിയര്‍ മോഡിഫിക്കേഷന്‍ രീതികള്‍ വളരെയേറെ ഫലപ്രദമാണ്. കുട്ടികളുടെ ശീലങ്ങള്‍ പഠനത്തിന്റെ ഫലമായുണ്ടാകുന്നതാണെന്നും പ്രബലനം വഴി ബലപ്പെടുത്തപ്പെട്ടതാണെന്നുമാണ് അടിസ്ഥാന  ആശയം. ഏതു ശീലമാണോ മാറ്റേണ്ടത്, അത് എപ്പോഴൊക്കെയാണ് ഉണ്ടാകുന്നത്? ഏതൊക്കെയാണ് പ്രബലനമായി പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ടുപിടിക്കലാണ് ആദ്യപടി. ആ പ്രബലനങ്ങളെ ഒഴിവാക്കിയാല്‍ തന്നെ പെരുമാറ്റത്തില്‍ വൃതിയാനങ്ങള്‍ വരും.
മിക്ക സന്ദര്‍ഭങ്ങളിലും ശിക്ഷ എന്നത് അനിവാര്യമാണ്. അത് പലപ്പോഴും അധ്യാപകരുടെ ദേഷ്യത്തിന്റെ പ്രകടനമാണ്. ശിക്ഷ ശാരീരികമായി കൊള്ളണമെന്നില്ല, മാനസിക പീഡനമാകാം. കളിയാക്കലും പരിഹാസവുമാകാം. പലപ്പോഴും ശരിയല്ലാത്ത പെരുമാറ്റത്തെ അവഗണിക്കുന്നതു കൊണ്ടു തന്നെ അത് ഒഴിവായിപ്പോവും. പലപ്പോഴും കുട്ടികള്‍ തെറ്റായി പെരുമാറുന്നത് അത് തെറ്റാണ് എന്ന് അറിയാത്തതു കൊണ്ടാകാം. അല്ലെങ്കില്‍ അത് അബന്ധത്തില്‍ സംഭവിച്ചതാകാം, അറിഞ്ഞുകൊണ്ടാണെങ്കില്‍ പറഞ്ഞു മനസ്സിലാക്കുന്നതു കൊണ്ടു ഫലമുണ്ടാവും. ചിലപ്പോള്‍ തെറ്റായി പെരുമാറുന്നത് അത് പ്രോത്സാഹിപ്പിക്കപ്പെടുന്ന ഘടകങ്ങള്‍ നിലവിലുള്ളതു കൊണ്ടാകാം. അത് കണ്ടെത്തുകയും പിന്‍വലിക്കുകയും ചെയ്താല്‍ നല്ല ഫലം കാണാം. ഭീകരമായ ശിക്ഷയില്ലാതെ തന്നെ ക്ലാസ് റൂമില്‍ അച്ചടക്കവും പഠനശീലങ്ങളും ഉണ്ടാക്കിയെടുക്കാന്‍ കഴിയും.
പലപ്പോഴും കുട്ടികള്‍ക്ക് ലഭിക്കുന്ന ശിക്ഷ അവര്‍ സ്വയം വരുത്തി വെക്കുന്നതിനുള്ളതാവാറില്ല. ആ കുട്ടിയുടെ കഴിവില്‍പ്പെടാത്തത് കല്‍പ്പിക്കപ്പെടുമ്പോള്‍ അത് നിറവേറ്റാതിരിക്കുമ്പോള്‍ ശിക്ഷക്ക് അവന്‍ വിധേയനായി മാറുന്നു. ഈ ചരിത്രം ഓര്‍മിക്കുക. അബ്ദുല്ലാഹിബ്‌നു റവാഹത്ത് (റ) ഒരു പെണ്‍കുട്ടിയെ ആടിനെ മേക്കാന്‍ നിയമിച്ചിരുന്നു.  ഒരാട്ടിന്‍ കുട്ടിയെ ചെന്നായ പിടിച്ചു. ഇതറിഞ്ഞ അവര്‍  ആ പെണ്‍കുട്ടിയുടെ മുഖത്തടിച്ചു. എന്നാല്‍ പിന്നീടദ്ദേഹം ഖേദിച്ചു. നബിക്ക് ഈ വിവരം ലഭിച്ചപ്പോള്‍ അദ്ദേഹത്തോട് ഭയങ്കരമായ ദേഷ്യം പിടിച്ചു. കവിള്‍ ചുവന്നു തുടുത്തു. സഹാബികള്‍ നബി (സ) യോട് സംസാരിക്കാന്‍ ഭയപ്പെട്ടുപോയി. അബ്ദുല്ലയോട് നബി (സ) ചോദിച്ചു: നീ ഒരു പെണ്‍കുട്ടിയുടെ മുഖത്തടിച്ചോ? ‘ചെന്നായ ആടിനെ പിടിച്ചാല്‍ ഒരു കുട്ടി എന്തു ചെയ്യും?’ നബി (സ) മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചു ചോദിച്ചു.കുട്ടികളില്‍ കാണുന്ന പ്രശ്‌നങ്ങളെ കണ്ടെത്തി അതിനെ പരിഹരിക്കാനുള്ള വഴികള്‍ സ്വീകരിച്ച് പഠനം നന്നാക്കിയാല്‍ ക്ലാസ് റൂമുകള്‍ കുട്ടികള്‍ക്ക് ആനന്ദകരമാകും. അധ്യാപകന്‍ വടി കാട്ടിയല്ല; വഴികാട്ടിയാവാനാണ് പരിശ്രമിക്കേണ്ടത്.