രാജ്യത്തിന്റെ സ്വത്തുമുഴുവന്‍ സമ്പന്നരുടെ കൈകളിലെത്തിയതിനെ കുറിച്ചും മോദി പറയണം :രാഹുല്‍

Posted on: January 23, 2018 10:04 pm | Last updated: January 25, 2018 at 2:17 pm
SHARE

ന്യൂഡല്‍ഹി;ലോകസാമ്പത്തിക ഉച്ചകോടിയുടെ പ്ലീനറി സമ്മേളനത്തില്‍ രാജ്യ്ത്തിന്റെ സാമ്പത്തിക ഭദ്രതയെപറ്റി വാചാലനായ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിനു കോണ്‍ഗ്‌സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മറുപടി, ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തെക്കുറിച്ച് ചോദ്യങ്ങളുമായാണ് രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരിക്കുന്നത്. രാജ്യത്തെ ഒരു ശതമാനം ഇന്ത്യക്കാര്‍ 73 ശതമാനം സ്വത്തും കൈവശം വയ്ക്കുന്നതിന്റെ കാരണങ്ങള്‍ക്കൂടി ലോക സംഘമത്തില്‍ വിശദീകരിക്കാന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് രാഹുല്‍ പ്രതികരിച്ചത്

ഇന്ത്യക്കാര്‍ക്കിടയിലെ സാമ്പത്തിക അസമത്വം ചൂണ്ടിക്കാട്ടുന്ന ഒരു സര്‍വേ റിപ്പോര്‍ട്ട് രാജ്യാന്തര സംഘടനയായ ഓക്‌സ്ഫാം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. ‘പ്രധാനമന്ത്രിയുടെ അറിവിലേക്കായി ഒരു റിപ്പോര്‍ട്ട് കൂടി ചേര്‍ക്കുന്നു’ എന്ന കുറിപ്പോടെ ഈ റിപ്പോര്‍ട്ടു കൂടി എന്നു പരാമര്‍ശിച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്

 

എന്നാല്‍ സ്വാതന്ത്യ്രത്തിനുശേഷം ഏറെക്കാലം രാജ്യം ഭരിച്ച കോണ്‍ഗ്രസുകാര്‍ തന്നെയാണ് ഈ വര്‍ധിച്ച സാമ്പത്തിക അസമത്വത്തിനു പിന്നിലെന്ന് ബിജെപി വക്താവ് സാംപിത് പാത്ര പ്രതികരിച്ചു. ഇന്ത്യയിലേക്ക് നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതിനായി കഠിനാധ്വാനം ചെയ്യുന്ന പ്രധാനമന്ത്രിയെ ശല്യപ്പെടുത്തരുതെന്നും അദ്ദേഹത്തിനായി താന്‍ മറുപടി നല്‍കുന്നുവെന്നുമുള്ള ആമുഖത്തോടെയാണ് പാത്രയുടെ ട്വീറ്റ് ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here