Connect with us

Kerala

ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റതാരം മാര്‍ക് സിഫ്‌നിയോസ് ടീം വിട്ടു

Published

|

Last Updated

കൊച്ചി : കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റതാരം മാര്‍ക് സിഫ്‌നിയോസ് ടീം വിട്ടു. കോച്ച് റെനെ മ്യുലെന്‍സ്റ്റീന്‍ പോയതിനുപിന്നാലെയാണ് ഡച്ചുകാരന്‍ കൂടിയായ സിഫ്‌നിയോസും ഐഎസ്എലില്‍നിന്നു പിന്മാറിയത്.

12 കളിയില്‍ നാലു ഗോള്‍ നേടി. ഡേവിഡ് ജെയിംസ് പരിശീലകനായി എത്തിയതിനുശേഷം സിഫ്‌നിയോസിന് ആദ്യ പതിനൊന്നില്‍ അവസരങ്ങള്‍ കുറവായിരുന്നു. ടീം മാനേജ്‌മെന്റുമായുള്ള പരസ്പര ധാരണയെത്തുടര്‍ന്നാണ് സിഫ്‌നിയോസിന്റെ പിന്മാറ്റം. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കളിക്കാരന്‍ ദിമിതര്‍ ബെര്‍ബറ്റോവും ബ്‌ളാസ്‌റ്റേഴ്‌സ് വിട്ടേക്കുമെന്നാണ് സൂചന. കഴിഞ്ഞ കുറേ മത്സരങ്ങളില്‍ ബെര്‍ബ ഇറങ്ങിയിട്ടില്ല.

Latest