അലാസ്‌ക തീരത്ത് സമുദ്രത്തില്‍ വന്‍ ഭൂചലനം യുഎസിലും കാനഡയിലും സുനാമി മുന്നറിയിപ്പ്

Posted on: January 23, 2018 6:32 pm | Last updated: January 23, 2018 at 8:38 pm

വാഷിങ്ടന്‍: അലാസ്‌ക തീരത്ത് സമുദ്രത്തില്‍ റിക്ടര്‍ സ്‌കൈലില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം. പ്രാദേശിക സമയം ഒന്നരയോടെയാണു വന്‍ ഭൂചലനമുണ്ടായത്. ഭൂചലനത്തിന്റെ പാശ്ചാത്തലത്തില്‍ യുഎസിന്റെ പടിഞ്ഞാറന്‍ തീരങ്ങളിലാകെയും കാനഡയിലും സൂനാമി മുന്നറിയിപ്പു നല്‍കി. ജനങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്നു യുഎസ് സൂനാമി വാണിങ് സിസ്റ്റം അറിയിച്ചു.

അലാസ്‌കയിലെ കോഡിയാക്കില്‍നിന്നു 175 മൈല്‍ അകലെയാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കരുതുന്നു. സമുദ്രത്തില്‍ ഭൂകമ്പത്തെത്തുടര്‍ന്നു 32 അടി ഉയരത്തില്‍ തിരമാലകളുയര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. തീരപ്രദേശത്തുള്ളവര്‍ എത്രയും പെട്ടെന്നു ഉയരമുള്ള സ്ഥലങ്ങളിലേക്കു മാറണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. കനത്ത വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.