Connect with us

National

ഭീകരതയില്‍ നല്ലതും ചീത്തതുമില്ല; ഗാന്ധിയന്‍ ആദര്‍ശങ്ങളാണ് ഇന്ത്യ പിന്തുടരുന്നത്:മോദി

Published

|

Last Updated

ദാവോസ്: നിക്ഷേപകര്‍ക്കെല്ലാം ഇന്ത്യയിലേക്കു പൂര്‍ണ സ്വാഗതമാശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകസാമ്പത്തിക ഉച്ചകോടിയുടെ പ്‌ളീനറി സമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. കാലപ്പഴക്കംചെന്ന നിയമങ്ങള്‍ പൊളിച്ചെഴുതിയും പുതിയ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവന്നും രാജ്യം കുറഞ്ഞ കാലംകൊണ്ടു നിക്ഷേപ സൗഹൃദ രാജ്യമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ജിഡിപി വളര്‍ച്ച ആറു മടങ്ങു വര്‍ധിച്ചതായും മോദി പറഞ്ഞു.

ഡിജിറ്റല്‍ മേഖലയിലെ ഉന്നത വളര്‍ച്ച സാമ്പത്തിക മേഖലയില്‍ ഗുണംചെയ്തു. കാലാവസ്ഥാ വ്യതിയാനം, ഭീകരവാദം, സംരക്ഷണ വാദം എന്നിവയെക്കുറിച്ചുമാത്രമേ ഇനി തനിക്കു സംസാരിക്കാനുള്ളൂവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്തുകളായ ഭീകരവാദത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും എതിരെ ലോകരാഷ്ട്രങ്ങള്‍ ഒന്നിച്ചു നിലയുറപ്പിക്കണം. ഭീകരവാദത്തില്‍ നല്ലതെന്നും ചീത്തയെന്നും ഇല്ല. ഇന്നത്തെ ഇന്ത്യ പിന്തുടരുന്നത് ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ആണെന്നും മോദി ദാവോസില്‍ പറഞ്ഞു.

ഇന്ത്യയുടെ വികസനത്തിന്റെ പ്രതീകം ഇവിടുത്തെ കെട്ടുറപ്പുള്ള ജനാധിപത്യമാണ്. 30 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു പാര്‍ട്ടിക്ക് കേന്ദ്രത്തില്‍ ജനങ്ങള്‍ ഭൂരിപക്ഷം കൊടുക്കുന്നത്. “സബ്കാ സാഥ്, സബ്കാ വികാസ്” എന്നതാണ് ഞങ്ങളുടെ വികസന കാഴ്ചപ്പാട്‌മോദി കൂട്ടിച്ചേര്‍ത്തു.

Latest