Connect with us

National

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയത്തിന് നീക്കം

Published

|

Last Updated

ന്യൂഡല്‍ഹി: സുപ്രിം കോടതിയില്‍ ജഡ്ജിമാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹാരമാകാതെ തുടരുന്നതിനിടെ, ചീഫ് ജസ്റ്റിസിന് എതിരെ പാര്‍ലിമെന്റില്‍ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം ആലോചിക്കുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇക്കാര്യം അറിയിച്ചത്. മറ്റു പ്രതിപക്ഷ കക്ഷികളുമായി വിഷയം ചര്‍ച്ച ചെയ്ത് വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

പാര്‍ലിമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ തന്നെ പ്രമേയം അവതരിപ്പിക്കാനാണ് ആലോചിക്കുന്നത്. വിഷയത്തില്‍ ഇപ്പോള്‍ പാര്‍ലിമെന്റ് ഇടപെടേണ്ട സാഹചര്യമുണ്ടെന്നും യെച്ചൂരി പറഞ്ഞു.

ചീഫ് ജസ്റ്റിസിന്റെ നടപടികളില്‍ പ്രതിഷേധിച്ച് സുപ്രീം കോടതിയിലെ മുതിര്‍ന്ന നാല് ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചതോടെയാണ് പ്രശ്‌നം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് പലവതവണ അനുരഞ്ജന നീക്കങ്ങള്‍ ഉണ്ടായെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയിരുന്നില്ല.

---- facebook comment plugin here -----

Latest