ഓഹരി സൂചികകളില്‍ റെക്കോര്‍ഡ് നേട്ടം; സെന്‍സെക്‌സ് 36000 കടന്നു

Posted on: January 23, 2018 2:56 pm | Last updated: January 23, 2018 at 2:56 pm
SHARE

മുംബൈ: ഓഹരിസൂചികകളില്‍ റെക്കോര്‍ഡ് മുന്നേറ്റം. നിഫ്റ്റി ഇതാദ്യമായി 11,000 കടന്നപ്പോള്‍, ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 36,000ത്തിന് മുകളിലെത്തി. യുഎസിലെ സാമ്പത്തിക പ്രതിസന്ധി മാറിയെന്ന സൂചനകളാണ് സൂചികയില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കിയത്.

രാവിലെ 9.20 ന് നിഫ്റ്റി 48.80 പോയിന്റ് നേട്ടത്തോടെ 11,015 എന്ന തലത്തിലെത്തി. സെന്‍സെക്‌സ് 175.68 പോയിന്റ് ഉയര്‍ച്ചയോടെ 35,973.69 എന്ന തലത്തിലാണ് വ്യാപാരം പുരോഗമിച്ചത്. ഇതിന് ശേഷം 36,000 കടന്ന് 36,024.07 എന്ന ഉയരത്തിലേക്ക് സെന്‍സെക്‌സ് കുതിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here