ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ ഏറ്റെടുത്തു; നാളെ കേസ് രജിസ്റ്റർ ചെയ്യും

Posted on: January 23, 2018 2:50 pm | Last updated: January 23, 2018 at 8:07 pm
SHARE

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ ഏറ്റെടുത്തു. ബുധനാഴ്ച കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കും. തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനവും പുറത്തിറങ്ങി.

അതിനിടെ, ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന സമരം 774ാം ദിവസത്തേക്ക് കടന്നു. അന്വേഷണത്തില്‍ വ്യക്തത വന്ന ശേഷം മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്ന് ശ്രീജിത്ത് പറഞ്ഞു. കസ്റ്റഡി മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഉത്തരവിറങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here