എന്‍ഡിഎ വിടുന്നു; ഒറ്റക്ക് മത്സരിക്കുമെന്ന് ശിവസേന

Posted on: January 23, 2018 2:45 pm | Last updated: January 23, 2018 at 6:25 pm
SHARE

മുംബൈ: എന്‍ഡിഎ ബന്ധം ഉപേക്ഷിച്ച് തിരഞ്ഞെടുപ്പുകളില്‍ ഒറ്റക്ക് മത്സരിക്കാന്‍ ശിവസേന തീരുമാനം. 2019ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ശിവസേന വ്യക്തമാക്കി. അടുത്ത വര്‍ഷത്തെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലും ഒറ്റക്ക് നിക്കും. മുംബൈയില്‍ ചേര്‍ന്ന പാര്‍ട്ടി ദേശീയ നിര്‍വാഹകസമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്.

29 വര്‍ഷമായി എന്‍ഡിഎ മുന്നണിയിലുള്ള സംഘടനയാണ് ശിവസേന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയനിലാടുകളോട് ശക്തമായ വിയോജിപ്പ് പല ഘട്ടങ്ങളിലും ശിവസേന കാണിച്ചിരുന്നു.