Connect with us

National

ബ്ലഡ് മൂണ്‍: ഭൂമിയില്‍ മലിനീകരണത്തിന്റെ ഓര്‍മപ്പെടുത്തല്‍

Published

|

Last Updated

ബെംഗളൂരു: ഈ മാസം 31ന് ആകാശത്ത് ബ്ലഡ് മൂണ്‍ ദൃശ്യമാകുമ്പോള്‍ അത് ഭൂമിയില്‍ നിന്നുള്ള വിഷവാതകത്തിന്റെ തോത് ഓര്‍മപ്പെടുത്തലാകും. ചന്ദ്രന്‍ ചരിത്രത്തിലാദ്യമായി ചുവപ്പ് നിറത്തിലാകുന്ന പ്രതിഭാസമാണിത്. സാധാരണ ഗ്രഹണ ദിവസങ്ങളില്‍ ചന്ദ്രന് ചുവപ്പ് നിറമാണെങ്കിലും നഗ്നനേത്രങ്ങളാല്‍ ഇത് ദൃശ്യമാകാറില്ല.

ഇന്ത്യയില്‍ ബെംഗളൂരുവില്‍ ബ്ലഡ് മൂണ്‍ കാണാന്‍ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. മലിനീകരണത്തിനെതിരെ മനുഷ്യരാശിക്കുള്ള മുന്നറിയിപ്പ് കൂടിയാകും ഇതെന്നാണ് ശാസ്ത്രലോകം പറയുന്നത്. മലിനീകരണത്തിന്റെ തോത് എത്രത്തോളമാണോ അത്രത്തോളം ചന്ദ്രന്റെ ചുവപ്പിന് കാഠിന്യമേറും.
ഭൂമിയിയില്‍ നിന്നുള്ള വിഷവാതകങ്ങളാണ് ചന്ദ്രന്റെ നിറം മാറ്റത്തിന് കാരണമായി പറയുന്നത്. അന്തരീക്ഷത്തിലെ സൂക്ഷ്മ കണികകള്‍ വര്‍ധിക്കുമ്പോഴാണ് ചന്ദ്രനെ ചുവപ്പ് നിറത്തില്‍ ദൃശ്യമാകുന്നത്. ഇന്ത്യയില്‍ ഇതിന് മുമ്പ് 1963, 1982 വര്‍ഷങ്ങളിലാണ് ഈ പ്രതിഭാസം ദൃശ്യമായത്.

31ന് ചിലയിടങ്ങളില്‍ സൂപ്പര്‍ മൂണ്‍ പ്രതിഭാസവും മറ്റ് ചിലയിടങ്ങളില്‍ ബ്ലൂ മൂണും ദൃശ്യമാകും. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്നതിനെയാണ് സൂപ്പര്‍ മൂണ്‍ എന്ന് വിളിക്കുന്നത്. ഒരു മാസത്തിലെ രണ്ടാമത്തെ പൗര്‍ണമിയാണ് ബ്ലൂ മൂണ്‍. ബ്ലഡ് മൂണ്‍ പ്രതിഭാസത്തെ ശാസ്ത്ര ലോകം ഏറെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

 

Latest