Connect with us

National

സുപ്രീംകോടതിയിലെ പ്രതിസന്ധി ഇനിയും നീണ്ടുപോകരുത് :ജെസ്റ്റിസ് ചെലമേശ്വര്‍

Published

|

Last Updated

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ പ്രതിസന്ധി ഇനിയും നീണ്ടുപോകരുതെന്ന് ജസ്റ്റിസ് ജെ.ചെലമേശ്വര്‍. നിലവിലെ പ്രശ്‌നങ്ങള്‍ക്ക് വളരെ പെട്ടന്ന് പരിഹാരമുണ്ടാക്കണമെന്നു ജസ്റ്റിസ് ചെലമേശ്വര്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ പുസ്തക പ്രകാശനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

സ്വതന്ത്ര ജനാധിപത്യത്തിന്റെ നിലനില്‍പ്പിനു പക്ഷപാതമില്ലാത്തതും സ്വതന്ത്രവും നീതിപൂര്‍ണവുമായ നീതിന്യായ വ്യവസ്ഥ ആവശ്യമാണ്. സുപ്രീംകോടതിയിലെ വിധിപ്രസ്താവങ്ങള്‍ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നവയാണു . സുപ്രീംകോടതിയുടെ വിശ്വാസ്യത വീണ്ടെടുത്താലേ ജനാധിപത്യം ശക്തിപ്പെടൂ. തുടര്‍ച്ചയായ പ്രക്രിയയാണിത്. ജുഡീഷ്യറിയില്‍ നിരന്തരമായ പരിശോധന ആവശ്യമാണ്. ജനസംഖ്യയുടെ എട്ടിലൊന്നു ആളുകള്‍ ജുഡീഷ്യറിയുമായി നേരിട്ടു ബന്ധപ്പെടുന്നുണ്ട്” ചെലമേശ്വര്‍ പറഞ്ഞു.

 

 

Latest