Connect with us

Gulf

റാക് റോഡുകളില്‍ അതിനൂതന റഡാറുകള്‍

Published

|

Last Updated

റാസ് അല്‍ ഖൈമ: എമിറേറ്റിലെ നിരത്തുകളില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രതൈ. നിയമലംഘനങ്ങളുടെ വീഡിയോയും ചിത്രങ്ങളും പകര്‍ത്താവുന്ന അതിനൂതന ഒന്‍പത് റഡാറുകള്‍ റാസ് അല്‍ ഖൈമയില്‍ സ്ഥാപിച്ചു.

അപകട സാധ്യതകൂട്ടി വാഹനങ്ങള്‍ക്കിടയില്‍ അകലം പാലിക്കാതിരിക്കുക, ഷോള്‍ഡര്‍ ലൈനുകളിലൂടെ വാഹനമോടിക്കുക, നിരോധിത സമയങ്ങളില്‍ ട്രക്കുകളടക്കമുള്ള വാഹനങ്ങള്‍ സഞ്ചരിക്കുക തുടങ്ങിയ ഗതാഗത നിയമലംഘനങ്ങളെല്ലാം ഡിജിറ്റല്‍ വീഡിയോ ക്യാമറ ഘടിപ്പിച്ച റഡാറുകള്‍ പകര്‍ത്തുമെന്ന് റാക് പോലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍ ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഡോ. മുഹമ്മദ് സഈദ് അല്‍ ഹുമൈദി പറഞ്ഞു.

ഓഫീസേര്‍സ് ക്ലബ്ബ്, പോസ്റ്റ് ഓഫീസ്, അല്‍ മനാര്‍, ഗള്‍ഫ് സിനിമ, ഇമിഗ്രേഷന്‍, നാസ് നാസ്, ശമാല്‍ എന്നിവിടങ്ങളിലെ ഇന്റര്‍സെക്ഷനുകളിലാണ് പുതിയ റഡാറുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
32 മൊബൈല്‍ സ്പീഡ് ക്യാമറകളടക്കം 69 റഡാറുകളാണ് റാക് പോലീസ് ഇതുവരെ സ്ഥാപിച്ചിട്ടുള്ളത്.

 

Latest