Connect with us

National

റെയില്‍വെ സ്‌റ്റേഷനുകളിലും തീവണ്ടികളിലും ഇനി സിസിടിവി

Published

|

Last Updated

ന്യൂഡല്‍ഹി:രാജ്യത്തെ മുഴുവന്‍ ട്രെയിനുകളിലും റെയില്‍വെ സ്‌റ്റേഷനുകളിലും സിസിടിവി നിരീക്ഷണം ഏര്‍പ്പെടുത്താനൊരുങ്ങി റെയില്‍വെ. 11,000 തീവണ്ടികളിലും 8,500 സ്‌റ്റേഷനുകളിലുമാണ് പുതുതായി ക്യാമറകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. ഇതിന് വേണ്ടി 3000 കോടിരൂപ 2017 18 ലെ കേന്ദ്ര ബജറ്റില്‍ വകയിരുത്തുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

തീവണ്ടിയുടെ ഓരോ കോച്ചുകളിലും എട്ട് ക്യാമറകള്‍ വീതം സ്ഥാപിക്കാനാണ് റെയില്‍വെയുടെ നീക്കം. 12 ലക്ഷം സിസിടിവി ക്യാമറകള്‍ ഇതിനുവേണ്ടി വാങ്ങുമെന്നാണ് സൂചന. വാതിലുകളും സീറ്റുകള്‍ക്ക് മധ്യത്തിലുള്ള ഇടനാഴിയും അടക്കം നിരീക്ഷിക്കാന്‍ കഴിയുന്ന തരത്തിലായിരിക്കും ക്യാമറകള്‍ സ്ഥാപിക്കുന്നത്.

---- facebook comment plugin here -----

Latest