Connect with us

Malappuram

കായിക ബലം കൊണ്ടും ഹര്‍ത്താല്‍ കൊണ്ടുമല്ല വിദ്യാര്‍ഥിത്വത്തെ ആവിഷ്‌കരിക്കേണ്ടത് എസ്.എസ് എഫ്

Published

|

Last Updated

മലപ്പുറം. കക്ഷി രാഷ്ട്രീയത്തിനായി പരസ്പരം കലഹിച്ച് ഒടുവില്‍ ജനങ്ങളെ വീട്ടില്‍ ബന്ധികളാക്കി
ഹര്‍ത്താലാചരിക്കുന്ന പ്രവണത ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്ന് എസ്എസ്എഫ്
ജില്ലാ സെക്രട്ടറിയേറ്റ്.

പൊതുജനത്തിനും രാഷ്ട്ര നന്മക്കും വേണ്ടി പ്രവര്‍ത്തിക്കേണ്ട രാഷട്രീയ സംഘടനകള്‍ സങ്കുചിത താത്പര്യങ്ങള്‍ക്കായി തെരുവില്‍ തല്ലുന്ന കാഴ്ചയാണ് പെരിന്തല്‍മണ്ണയില്‍ കണ്ടത്. ബൗദ്ധിക വിചാരം കൊണ്ടും സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ കൊണ്ടും
തിരുത്തല്‍ ശക്തിയാവേണ്ട വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ മസില്‍ബലം അളന്ന് ശക്തി പരീക്ഷിക്കുന്നത്
ലജ്ജാകരമാണ്. സമൂഹത്തില്‍ സേവനം ചെയ്യേണ്ട പ്രൊഫഷണലുകളെ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ വരെ ക്രിമിനലിസത്തിന്റെയും ഫാഷിസത്തിന്റെയും ഇടിമുറികളാകുന്നത് ഭാവിയെക്കുറിച്ച് ആശങ്കയുളവാക്കുന്ന
കാര്യങ്ങളാണ്. തെരുവുയുദ്ധവും സംഘര്‍ഷവും സൃഷ്ടിച്ച് ഒടുവില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന
ഹര്‍ത്താലാചരിച്ച് വിശ്രമിക്കുന്നത് അപഹാസ്യമാണെന്നും എസ്എസ്എഫ് അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡന്റ് മുഹമ്മദ് ശരീഫ് നിസാമി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി കെപി ശമീര്‍ ,ഫിനാന്‍സ് സെക്രട്ടറി പി സിറാജുദ്ദീന്‍, ശുക്കൂര്‍ സഖാഫി, ശാക്കിര്‍ സിദ്ദീഖി, യൂസുഫ് പെരിമ്പലം,
എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

 

Latest