കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ടില്‍

Posted on: January 22, 2018 9:02 pm | Last updated: January 22, 2018 at 9:39 pm

 

ബെംഗളൂരു: തമിഴ്‌നാടിനോട് സമനില വഴങ്ങിയ കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ബി യോഗ്യതാ റൗണ്ടില്‍ തമിഴ്‌നാടുമായുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ഒരു ജയവും ഒരു സമനിലയുമായി ആകെ നാലു പോയിന്റുമായാണ് കേരളം ഫൈനലില്‍ പ്രവേശിച്ചത്.

തമിഴ്‌നാടിനും കേരളത്തിനൊപ്പം നാലു പോയിന്റുണ്ടെങ്കിലും മോശം ഗോള്‍ ശരാശരയാണ് അവര്‍ക്ക് തിരിച്ചടിയായത്. ദക്ഷിണ മേഖലയില്‍ നിന്ന് കര്‍ണാടകമാണ് കേരളത്തിനൊപ്പം ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിയത്.

ദക്ഷണ മേഖലാ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ കേരളം ആന്ധ്രയെ മടക്കമില്ലാത്ത ഏഴു ഗോളിന് തകര്‍ത്തിരുന്നു.
കര്‍ണാടകത്തിന്റെ മലയാളി താരം എസ്. രാജേഷാണ് ടൂര്‍ണമെന്റിലെ മികച്ച താരം.