ഗുജറാത്ത് സ്‌ഫോടന പരമ്പര: മുഖ്യസൂത്രധാരന്‍ പിടിയില്‍

Posted on: January 22, 2018 1:59 pm | Last updated: January 23, 2018 at 4:00 pm
SHARE

ന്യൂഡല്‍ഹി: 2008ലെ ഗുജറാത്ത് സ്‌ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരന്‍ അബ്ദുല്‍ സുബ്ഹാന്‍ ഖുറൈശി പിടിയില്‍. ഡല്‍ഹി സ്‌പെഷ്യല്‍ പോലീസാണ് ഇയാളെ പിടികൂടിയത്. ഖുറൈശിക്കായി രാജ്യവ്യാപക തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഇയാള്‍ പോലീസിന്റെ വലയിലായത്.

2008 ജൂലൈ 26നുണ്ടായ ഗുജറാത്ത് സ്‌ഫോടന പരമ്പരയില്‍ 56 പേര്‍ കൊല്ലപ്പെടുകയും 200 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സിമിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇയാള്‍ ബോംബ് നിര്‍മാണത്തില്‍ വൈദഗ്ധ്യമുള്ളയാളാണെന്നും പോലീസ് പറഞ്ഞു. എന്‍ഐഎ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.